കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.
Nov 14, 2024 01:03 PM | By PointViews Editr

കണിച്ചാർ (കണ്ണൂർ): കണിച്ചാർ പഞ്ചായത്ത് ആറാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്. ഇപ്പോൾ ഇടതുപക്ഷം ഭരിക്കുന്ന കണിച്ചാർ പഞ്ചായത്തിലെ ആറാം വാർഡിൻ്റെ ജനപ്രതിനിധി ജോലി ലഭിച്ചു പോയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. സി പി എം അംഗമാണ് രാജിവച്ചത്. 13 അംഗ ഭരണസമിതിയിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിൻ്റെ പിന്തുണയുള്ള ഇടതുപക്ഷത്തിന് 7 ഉം കോൺഗ്രസിന് 6ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷത്തു നിന്ന് ഒരാൾ രാജിവച്ചതോടെ ഇരുഭാഗത്തും 6 പേർ വീതമാണിപ്പോൾ ഉള്ളത്. വോട്ടേഴ്സ് ലിസ്റ്റിൽ പേര് കൂട്ടിച്ചേർക്കുന്നത് സംബന്ധിച്ച് തർക്കങ്ങളിൽ പെട്ട് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വിവാദങ്ങൾ നിറഞ്ഞിരിക്കുകയാണ് കണിച്ചാർ . നാല് പതിറ്റാണ്ടിൽ അധികം കോൺഗ്രസിൻ്റെ ഉറച്ച പഞ്ചായത്തായിരുന്ന കണിച്ചാറിൽ പാർട്ടിയിലെ പടലപിണക്കങ്ങളും റിബൽ പ്രശ്നങ്ങളും കൊണ്ട് ഭരണം നഷ്ടപ്പെടുകയായിരുന്നു. പഞ്ചായത്ത് തിരികെ പിടിക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ നിലനിർത്താനുള്ള കളികളുമായി സിപിഎമ്മും കളത്തിലുണ്ട്. ആറാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തി നേരത്തേ തന്നെ പ്രഖ്യാപിച്ച് കോൺഗ്രസ് പ്രചാരണം തുടങ്ങിയിരുന്നു. പഞ്ചായത്ത് ഭരണം നിലനിർത്താൻ പല തരം അടവുകളും സിപിഎം പയറ്റും എന്ന് ഉറപ്പാണെന്നും കൃത്യമായി തിരഞ്ഞെടുപ്പു നടത്തിയാൽ ജയിക്കുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ചാക്കോ തൈക്കുന്നേൽ പറയുന്നു.

2022 ലെ ഉരുൾപൊട്ടലിൽ താറുമാറായ പഞ്ചായത്തിൻ്റെ പുനരുദ്ധാരണത്തിന് 2 കൊല്ലമായി കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്ത ഭരണ നേതൃത്വം ഇനിയുള്ള ദിവസങ്ങളിൽ എന്തെങ്കിലും ഒക്കെ പദ്ധതികളെ കുറിച്ചു പറഞ്ഞ് വാഗ്ദാനങ്ങളുമായി രംഗത്ത് പിടിച്ചു നിൽക്കാൻ ശ്രമിക്കും. ദുരന്തനിവാരണ അതോറിറ്റി എന്ന പേരിലുള്ള സംവിധാനത്തിൻ്റെ പേര് പറഞ്ഞ് വലിയ   വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെയായി 2 കൊല്ലം കടന്നു പോയതല്ലാതെ ജനത്തിന് കാര്യമായ ഒരു ഗുണവും വാങ്ങി നൽകാൻ പഞ്ചായത്തിനും ഭരണകക്ഷിക്കും കഴിഞ്ഞിട്ടില്ല. വീടു നഷ്ടപ്പെട്ടവർക്ക് സാധാരണ ഗതിയിൽ കിട്ടുന്ന 4 ലക്ഷം രൂപയിൽ നികുതി ഒഴിച്ചുള്ള തുക ലഭിച്ചു എന്നതല്ലാതെ അവർക്കാർക്കും നല്ലൊരു വീട് പണിയാൻ പോലും സാധിച്ചിട്ടില്ല. 35 കോടിയുടെ നഷ്ടം ഉണ്ടായി എന്ന് സർക്കാർ തന്നെ പറയുമ്പോഴും ആകെ ദുരന്തബാധിതർക്ക് നൽകിയത് ലക്ഷങ്ങൾ മാത്രം. ജില്ലാ പഞ്ചായത്തിൻ്റെ പേരിൽ ഒന്നരക്കോടിയോളം രൂപ ചെലവ് ചെയ്തു എന്ന് അവകാശപ്പെടുമ്പോഴും ഏതാനും റോഡുകൾ കുറച്ചു ദൂരം കോൺക്രീറ്റും ടാറിങ്ങും നടത്തുകയും പൂളക്കുറ്റിയിൽ ഫുട്പാത്തിൽ കുറച്ചു പണികൾ ചെയ്യുകയും ചെയ്തതൊഴിച്ചാൽ ദുരന്തബാധിതർക്ക് ഉപകാരപ്പെടുന്നതൊന്നും കാര്യമായി ഉണ്ടായില്ല. കുടുംബാരോഗ്യ കേന്ദ്രത്തെ മാറ്റി സ്ഥാപിക്കാൻ അനാവശ്യമായി നടത്തിയ നീക്കങ്ങളെ നെടുംപുറംചാലിലെ ജനങ്ങൾ ചേർന്ന് പ്രതിരോധിക്കുകയാണ് ചെയ്തത്. ദുരന്തം ഏറ്റവും ഗുരുതരമായി നില നിൽക്കുന്ന കാലത്ത് 15 ലക്ഷത്തിലധികം രൂപ മുടക്കി പഞ്ചായത്ത് കാർ വാങ്ങി. ദുരന്തബാധിതർക്ക് കരകയറാൻ മതിയായ ഫണ്ട് നേടിക്കൊടുക്കാൻ കഴിയാതെ പോയ പഞ്ചായത്ത് ഭരണ നേതൃത്വം നടത്തിയ ഏറ്റവും വലിയ നേട്ടമായി കാണുന്നത് മാനന്തവാടി റോഡരികിൽ കമ്പിവേലി ഉണ്ടാക്കിയതും 24.5 ലക്ഷം രൂപ പൊടിച്ച് മാലിന്യം തള്ളുന്നതിന് എതിരെ കുറച്ചു ബോർഡുകൾ വയ്ക്കുന്നതും ഒക്കെയാണ്. ദുരന്തബാധിതരെ സഹായിക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന സണ്ണി ജോസഫ് എംഎൽഎയുടെയും മറ്റ് എംഎൽഎമാരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശത്തെ തള്ളിക്കളഞ്ഞ് പഞ്ചായത്ത് ഭരണ നേതൃത്വം ഇനി ദുരന്തമുണ്ടായാൽ സ്വയം പ്രതിരോധിക്കാൻ ജനങ്ങളെ ശീലിപ്പിക്കാൻ ലിവിങ്ങ് ലാബ് പദ്ധതി കൊണ്ടുവരുമെന്ന് 3 മാസം മുൻപേ പ്രഖ്യാപിച്ച് കാത്തിരിക്കുകയാണ്‌. പഞ്ചായത്തിൻ്റെ വികസനത്തിനും ദുരിതമനുഭവിക്കുന്നവരുടെ ക്ഷേമത്തിനുമായി ഒന്നും ചെയ്യാൻ കഴിയാത്ത പഞ്ചായത്ത് ഭരണ നേതൃത്വം കുറേ അവ്യക്ത പദ്ധതികൾ ഉടൻ നടപ്പിലാക്കും എന്ന അവകാശവാദവുമായി ഇടയ്ക്കിടെ പ്രഖ്യാപനങ്ങൾ നടത്തിയതല്ലാതെ ഒന്നും ചെയ്തിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു.

Kanichar Panchayat 6th ward by-election on December 10.

Related Stories
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

Nov 13, 2024 06:28 PM

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു...

Read More >>
ഉപതിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി ചെയ്തതിന് കാലം പ്രതികാരം ചെയ്ത് തുടങ്ങിയെന്ന് കെ.സുധാകരൻ.

Nov 13, 2024 05:29 PM

ഉപതിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി ചെയ്തതിന് കാലം പ്രതികാരം ചെയ്ത് തുടങ്ങിയെന്ന് കെ.സുധാകരൻ.

ഉപതിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി ചെയ്തതിന് കാലം പ്രതികാരം ചെയ്ത് തുടങ്ങിയെന്ന്...

Read More >>
Top Stories